കല കുവൈറ്റ് പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് വിശദീകരണം നടത്തുന്നു.
കേരള സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കിവരുന്ന ക്ഷേമ പദ്ധതികളേയും നോർക്ക നടത്തിവരുന്ന സേവന പ്രവർത്തനങ്ങളേയും കുവൈറ്റ് മലയാളികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ , കല കുവൈറ്റ് നാല് മേഖല കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിശദീകരണ പരിപാടികൾ സംഘടിപ്പിക്കുന്നു .
കലയുടെ നാല് മേഖലാ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ലോക കേരള സഭാഗം ആർ നാഗനാഥൻ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച്
വിശദീകരിക്കും .
പ്രസ്തുത പരിപാടികളിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെയും , ജനറൽ സെക്രട്ടറി രജീഷ് സിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .
അബ്ബാസിയ - 554 16559
സാൽമിയ - 6061 5153
അബുഹലീഫ - 555 75492
ഫഹാഹീൽ - 6616 6283