Trending

News Details

കല കുവൈറ്റ് അഞ്ചാമത് “സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ” നാളെ (13 -01 -2023 )

  • 12/01/2023
  • 473 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കുവൈറ്റിലെ ഇന്ത്യക്കാർക്കായി സംഘടിപ്പിക്കുന്ന "സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ" ജനുവരി 13ന് വൈകീട്ട് 2 മണിക്ക് ഖൈത്താൻ കാർമൽ സ്‌കൂളിൽ വെച്ച് നടക്കും. കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ജൂറികളായി പ്രശസ്ത ചലച്ചിത്ര നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാറും , ചലച്ചിത്ര നിരൂപകനും , പ്രശസ്ത ഡോക്യുമെന്ററി സംവിധായകനുമായ മധു ജനാർദ്ദനനും പങ്കെടുക്കും. 5 മിനിറ്റ് വരെ ദൈർഘ്യമുള്ള, ഇന്ത്യൻ ഭാഷകളിൽ തയ്യാറാക്കിയ 43 ഫിലിമുകളാണ് മൈക്രോ ഫിലിം ഫെസ്റ്റിവലിൽ മത്സരത്തിൽ പങ്കെടുക്കുന്നത്.
മികച്ച ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം, സംവിധായകൻ, തിരക്കഥ, മികച്ച നടൻ, മികച്ച നടി, ബാലതാരം, ഛായാഗ്രഹണം, എഡിറ്റർ,മേക്കപ്പ് എന്നിവയ്ക്കാണ് അവാർഡ് നൽകുന്നത്‌.