Trending

News Details

കലയുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ടി. കെ സൈജു.

  • 12/11/2022
  • 449 Views


കുവൈറ്റ്‌ സിറ്റി. കുവൈറ്റ്‌ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇംഗ്ലണ്ടിലേക്ക് പോകുന്ന കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റിന്റെ സജീവ പ്രവർത്തകനും, കല കുവൈറ്റ് മുൻ ജനറൽ സെക്രട്ടറിയുമായ ടി. കെ സൈജുവിന് കല കുവൈറ്റ് യാത്രയയപ്പ് നൽകി. കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ജെ സജി സ്വാഗതം പറഞ്ഞു.ട്രഷർ അജ്നാസ് മുഹമ്മദ്‌, വൈസ് പ്രസിഡന്റ് ശൈമേഷ് , കലാ വിഭാഗം സെക്രട്ടറി സണ്ണി ശൈലേഷ് കേന്ദ്ര കമ്മിറ്റി അംഗം സി കെ നൗഷാദ്, ലോകകേരള സഭ അംഗം ആർ നാഗനാഥൻ, ആശലത ബാലകൃഷ്ണൻ (വനിതാവേദി ), ബെൻസിൽ (KMF), അഭിരാമി അജിത് (ബാലവേദി കുവൈറ്റ്‌), ജോൺ മാത്യു, മേഖല സെക്രട്ടറിമാരായ റിച്ചി കെ ജോർജ്, ഷൈജു ജോസ്, ഫഹാഹീൽ മേഖല പ്രസിഡണ്ട്‌ പ്രസീദ് കരുണാകരൻ കലയുടെ മുൻ ഭാരവാഹികളയ ടി. വി ഹിക്മത്ത്,സജി തോമസ് മാത്യു, സുഗതകുമാർ, രജിഷ്. സി, പി. ആർ ബാബു, അനിൽ കുമാർ, ജ്യോതിഷ് ചെറിയാൻ, കലയുടെ സജീവ പ്രവർത്തകരായ സലിം രാജ്, രമ അജിത്, രാജീവ് ചുണ്ടപറ്റ തുടങ്ങി നിരവധി പേർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീകുമാർ വല്ലന വരച്ച ഛായ ചിത്രം സൈജുവിന് കൈമാറി. കല കുവൈറ്റ് നൽകിയ യാത്രയയപ്പിന് തന്റെ മറുപടി പ്രസംഗത്തിൽ ടി.കെ സൈജു നന്ദി രേഖപ്പെടുത്തി. അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ്‌ യോഗത്തിന് നന്ദി പറഞ്ഞു.