Trending

News Details

നേതൃത്വ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു.

  • 03/09/2022
  • 578 Views

കുവൈറ്റ്‌ സിറ്റി : കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌ അബുഹലിഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃത്വ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. മെഹബുള കല സെന്ററിൽ മേഖല പ്രസിഡന്റ് വിജുമോന്റെ അധ്യക്ഷതയിൽ നടന്ന പരിശീലന ക്ലാസ്സ്‌ കല കുവൈറ്റ്‌ ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗം സി.കെ നൗഷാദ് ക്ലാസ്സ്‌ എടുത്തു. കലയുടെ അബുഹലിഫ മേഖല കമ്മിറ്റി അംഗങ്ങൾ യൂണിറ്റ് ജോയിന്റ് കൺവീനർമാർ തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ക്ലാസ്സിൽ പങ്കെടുത്തു. പരിശീലന ക്ലാസിനു അബുഹലിഫ മേഖല സെക്രട്ടറി ഷൈജു ജോസ് സ്വാഗതവും മേഖല എക്സിക്യൂട്ടീവ് അംഗം അജീഷ് നന്ദിയും രേഖപ്പെടുത്തി. കേന്ദ്ര കമ്മിറ്റി അംഗം നാസർ കടലുണ്ടി സംബന്ധിച്ചു.