Trending

News Details

കുവൈറ്റ് കല ട്രസ്റ്റ് വി സാംബശിവൻ പുരസ്കാര സമർപ്പണവും വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണവും ആഗസ്റ്റ്‌ 21 ന്

  • 08/08/2022
  • 594 Views

കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ കേരള ആർട്ട് ലവേഴ്സ് അസോസ്സിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കുവൈറ്റ് കല ട്രസ്റ്റ് അനശ്വര കാഥികൻ വി സാംബശിവന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള സാംബശിവൻ സ്മാരക പുരസ്കാര ദാനവും, വിദ്യാഭാസ എൻഡോവ്മെന്റ് വിതരണവും 2022 ആഗസ്റ്റ്‌ 21ന് ,കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകര‌ണ യോഗം ആഗസ്റ്റ്‌ 9ന്, വൈകീട്ട് 3 മണിക്ക് CPIM കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടക്കും.