Trending

News Details

യാത്രയയപ്പ് നൽകി.

  • 05/08/2022
  • 1179 Views

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആര്ട്ട് ലവേഴ്സ് അസോസ്സിയേഷന്, കല കുവൈറ്റ് മിന അബ്ദുള്ള യൂണിറ്റ് അംഗം സാജൻ വിജയന് യാത്രയയപ്പ് നൽകി. മിന അബ്ദുള്ള ക്യാമ്പിൽ വെച്ച് നടന്ന ചടങ്ങിൽ കലയുടെ ഉപഹാരം കല കുവൈറ്റ്‌ സാമൂഹിക വിഭാഗം സെക്രട്ടറി ജ്യോതിഷ് പി ജി കൈമാറി. യൂണിറ്റിന്റെ ഉപഹാരം കൺവീനർ അഖിൽ കൈമാറി. ഫഹഹീൽ മേഖല ആക്റ്റിങ് പ്രസിഡന്റ്‌ ജയചന്ദ്രൻ, യൂണിറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങില് സംബന്ധിച്ചിരുന്നു.