Trending

News Details

കല കുവൈറ്റ് 'മാനവീയം 2022 ' മെഗാ സാംസ്‌കാരിക മേള ഒക്ടോബർ 14 ന്‌

  • 23/07/2022
  • 1033 Views

കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാ സാംസ്‌കാരിക മേള 'മാനവീയം 2022 '' ഒക്ടോബർ 14 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് മഹ്ബുള്ള ഇന്നോവ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ, നാട്ടിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന സംഗീത സന്ധ്യ, വിവിധ കലാ പരിപാടികൾ എന്നിവ അരങ്ങേറും.