Trending

News Details

കല കുവൈറ്റ് മെഹബൂള നോർത്ത് യൂണിറ്റ്‌ കാരംസ്‌ ടൂർണ്ണമന്റ്‌ സംഘടിപ്പിച്ചു

  • 13/03/2022
  • 1038 Views

കേരള ആർട്ട് ലവേർഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മെഹബൂള നോർത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. അബുഹലിഫ കല സെന്ററിൽ വച്ചു നടന്ന പരിപാടി കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ സജി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ്‌ പ്രസിഡന്റ് പി ബി സുരേഷ്, മേഖലാ പ്രസിഡന്റ് വിജുമോൻ, കായികവിഭാഗം സെക്രട്ടറി ജയ്സൺ പോൾ എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു. മെഹബുള്ള നോർത്ത് യൂണിറ്റ് കൺവീനർ സൂരജ് സ്വാഗതവും, ജോ കൺവീനർ ലിന്റൊ നന്ദിയും പറഞ്ഞു. അബുഹലീഫ മേഖലയിലെ 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം ഗഫൂർ - ഷാജി (മെഹബുള്ള ബി യൂണിറ്റ് ) ടീമും, രണ്ടാം സ്ഥാനം നാസർ കടലുണ്ടി - ജ്യോതിഷ് ചെറിയാൻ (മെഹബുള്ള ബി യൂണിറ്റ് ) ടീമും നേടി. വിജയികൾക്കുള്ള സമ്മാനവിതരണം കല കുവൈറ്റ്‌ ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ്, അബുഹലിഫ മേഖലാ സെക്രട്ടറി ഷൈജു ജോസ് എന്നിവർ നടത്തി.
കേന്ദ്രകമ്മിറ്റി അംഗം നാസർ കടലുണ്ടി, മേഖലാ കായിക വിഭാഗം ചുമതല വഹിക്കുന്ന സന്തോഷ്‌, മേഖല എക്‌സിക്യൂട്ടീവ് അംഗം ഓമനക്കുട്ടൻ, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം ലിജോ തോമസ്‌, മുസ്ഫർ എന്നിവർ പരിപാടിയ്ക്ക്‌ നേതൃത്വം നൽകി.