Trending

News Details

യാത്രയയപ്പ് നൽകി.

  • 23/03/2022
  • 376 Views

കുവൈറ്റ്‌ സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആര്ട്ട് ലവേഴ്സ് അസോസ്സിയേഷന്,കല കുവൈറ്റ് അബ്ബാസിയ ജെ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ദിലീപിന് യാത്രയയപ്പ് നൽകി. അബ്ബാസിയ കല സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കലയുടെ ഉപഹാരം കല കുവൈറ്റ്‌ വൈസ്: പ്രസിഡന്റ്‌ ശൈമേഷ് കെ കെ കൈമാറി. അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ്‌, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സണ്ണി ഷൈജേഷ്, പ്രവീൺ പി.വി, മാത്യു ജോസഫ് , മേഖല പ്രസിഡണ്ട് തോമസ് വര്ഗീസ്, യൂണിറ്റ് കൺവീനർ മനോജ് കുമാർ തുടങ്ങി കലയുടെ സജീവ പ്രവർത്തകരും ചടങ്ങില് സംബന്ധിച്ചിരുന്നു.