Trending

News Details

ശ്രീചിത്രന് സ്വീകരണം നൽകി

  • 26/03/2022
  • 343 Views


കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിക്കുന്ന ഇ.എം.എസ് എ കെ ജി അനുസ്മരണത്തിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിൽ എത്തിച്ചേർന്ന പ്രശസ്ത എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായ ശ്രീചിത്രന് സ്വീകരണം നൽകി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് നടന്ന ചടങ്ങിൽ കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് , ജനറൽ സെക്രട്ടറി ജെ സജി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ,കല കുവൈറ്റ് പ്രവർത്തകർ എന്നിവർ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു.നാളെ വൈകിട്ട് 4.30 ന് സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ചാണ് ഇ.എം.എസ് എ കെ ജി അനുസ്മരണം സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില് ‘വികസനവും വികസനവിരുദ്ധ രാഷ്ട്രിയവും ‘ എന്ന വിഷയത്തിൽ ശ്രീചിത്രൻ മുഖ്യ പ്രഭാഷണം നടത്തും. കൂടുതല് വിവരങ്ങള്ക്ക് 66698116 , 97376011 , 96652512 ,60615153 എന്നീ നമ്പറുകളില് ബന്ധപ്പെടാവുന്നതാണ്.