Trending

News Details

പി. എൻ. പത്മനാഭന് കല കുവൈറ്റിന്റെ യാത്രയയപ്പ്

  • 27/03/2022
  • 617 Views

കുവൈറ്റ്സിറ്റി : 33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ മുതിർന്ന പ്രവർത്തകനും മുൻ ഭാരവാഹിയുമായ ശ്രീ. പി. എൻ. പത്മനാഭന് അബ്ബാസിയ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മേഖലാ പ്രസിഡണ്ട് തോമസ് വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, മേഖലാസെക്രട്ടറി ഹരിരാജ്‌ സ്വാഗതം ആശംസിച്ചു. കല കുവൈറ്റ്‌ പ്രസിഡണ്ട്‌ പി.ബി സുരേഷ് , ജനറല്സെക്രട്ടറി ജെ. സജി, ലോക കേരള സഭാംഗവും കലയുടെ മുൻ ഭാരവാഹിയുമായ ആർ. നാഗനാഥൻ, വൈസ് പ്രസിഡന്റ് ശൈമേഷ് കെ തുടങ്ങി കലയുടെ നേതാക്കളും, സജീവ പ്രവർത്തകരും ചടങ്ങില് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു . കല നൽകിയ യാത്രയയപ്പിന് തന്റെ മറുപടി പ്രസംഗത്തിൽ പി. എൻ. പത്മനാഭൻ നന്ദി രേഖപ്പെടുത്തി.