Trending

News Details

"ഗസൽ നിലാവ്" സംഘടിപ്പിച്ചു

  • 07/04/2022
  • 275 Views

കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ജലീബ് എ, ജലീബ് ബി യൂണിറ്റുകൾ സംയുക്തമായി "ഗസൽ നിലാവ്" എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. മാർച്ച് 31 വൈകുന്നേരം 7.30ന് അബ്ബാസിയ കലാസെന്ററിൽ വെച്ച് നടന്ന പരിപാടി ജനറൽ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. ജലീബ് എ യൂണിറ്റ് കൺവീനർ വിനീത് വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ഷൈമേഷ്, ട്രഷറർ അജ്നാസ് മുഹമ്മദ്, മേഖലാ സെക്രട്ടറി ഹരിരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജലീബ് ബി യുണിറ്റ് കൺവീനർ സുരേഷ് ചാലിൽ സ്വാഗതവും, സംഘാടക സമിതി ചെയർമാൻ നിഖിൽ പി. ജി നന്ദിയും പറഞ്ഞു.
ബിജു തിക്കോടിയും റാഫി കല്ലായിയും അവതരിപ്പിച്ച ഗസൽ നിലാവ്, ഗസൽ ഗാനങ്ങളുടെ മനോഹാരിത കൊണ്ടും ഓർക്കസ്ട്ര ടീമിൻറെ മികച്ച പിന്തുണ കൊണ്ടും നല്ല നിലവാരം പുലർത്തി. ഗായകർക്കും ഓർക്കസ്ട്ര ടീമിനുള്ള കലയുടെ സ്നേഹോപഹാരങ്ങൾ അബ്ബാസിയ മേഖലാ പ്രസിഡണ്ട് തോമസ് വർഗീസും മറ്റ് ഭാരവാഹികളും ചേർന്ന് കൈമാറി.