Trending

News Details

ഗൃഹാങ്കണ പൂക്കള മത്സരവും, പായസ മത്സരവും വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

  • 01/12/2024
  • 92 Views

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌, അബുഹലിഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗൃഹാങ്കണ പൂക്കള മത്സരവും, പായസ മത്സരവും വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.
പൂക്കള മത്സരത്തിൽ അബുഹലിഫ ഇ യൂണിറ്റിലെ ജിജി ജോസഫ് ഒന്നാം സ്ഥാനവും,അബുഹലീഫ ബി യൂണിറ്റിലെ ജിതിൻ പ്രകാശ്, സ്നേഹ രഞ്ജിത്ത് , അരുണിമ പ്രകാശ് ടീം രണ്ടാം സ്ഥാനവും മെഹബുള്ള ജി യൂണിറ്റിലെ എറിക് ജോൺസൺ ആന്റ് ടീം മൂന്നാം സ്ഥാനവും നേടി.
പായസ മത്സരത്തിൽ അബുഹലിഫ ഇ യൂണിറ്റിലെ ജിജി ജോസഫ് ഒന്നാം സ്ഥാനവും അബുഹലിഫ എ യൂണിറ്റിലെ നിഷ പ്രശാന്ത് രണ്ടാം സ്ഥാനവും, മെഹബുള്ള ഇ യൂണിറ്റിലെ അരുണിമ പ്രകാശ് സ്നേഹ രഞ്ജിത്ത് എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി. വിജയികൾക്കുള്ള സമ്മാനം അവരുടെ വസതിയിൽ വച്ച് കേന്ദ്ര കായിക വിഭാഗം സെക്രട്ടറി ഷിജിൻ, കേന്ദ്ര കമ്മിറ്റി അംഗം എം പി മുസ്ഫർ, മേഖല എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രസീത ജിതിൻ, സൂരജ്, ജോബിൻ എന്നിവർ കൈമാറി. മേഖല സെക്രട്ടറി രഞ്ജിത്ത് ടി എം, മേഖല പ്രസിഡന്റ് സന്തോഷ്‌ കെ ജി, മേഖല കമ്മിറ്റി അംഗം രജീഷ് എന്നിവർ ചടങ്ങിൽ
സന്നിഹിതരായിരുന്നു.
All reactions: