Trending

News Details

"ക്രോസ് റോഡ് ഓഫ് അഡോളസെന്റ് " ബാലവേദി കുവൈറ്റ് വർക്ഷോപ്പ് സംഘടിപ്പിച്ചു.

  • 16/11/2024
  • 95 Views

ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി "ക്രോസ് റോഡ് ഓഫ് അഡോളസെന്റ്" എന്ന പേരിൽ അഡോളസെൻസ് ഹെൽത്ത് വർക്ഷോപ്പ് സംഘടിപ്പിച്ചു. മംഗഫ് കലാ സെന്ററിൽ നടന്ന പരിപാടിയിൽ, അബ്ബാസിയ റോയൽ സിറ്റി ക്ലിനിക്കിലെ പീഡിയാർട്ടീഷൻ ഡോക്ടർ ബെജി ജയ്സൺ ക്ലാസ് നയിച്ചു. ജോബി തോമസ്, അമേലിയ ആൻ ജോബി എന്നിവരുടെ റോൾപ്ലേകളിലൂടെ നടന്ന വിഷയാവതരണം വളരെ ശ്രദ്ധേയമായി. ബാലവേദി ആക്ടിംഗ് പ്രസിഡന്റ് ബ്രയൻ ബേസിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കല കുവൈറ്റ് പ്രസിഡന്റ് അനൂപ് മങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി ബിജോയ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേന്ദ്രകോഡിനേറ്റർ ശങ്കർ റാം വേദിയിൽ സന്നിഹിതനായിരുന്നു. ബാലവേദി കുവൈറ്റ് മേഖലാ സെക്രട്ടറിമാരായ ഗൗരിപ്രിയ ഗിരീഷ്കുമാർ,ആദിത സജി, അഗ്നസ് ഷൈൻ എന്നിവർ അതിഥികൾക്കുള്ള ഉപഹാരങ്ങൾ കൈമാറി . ബാലവേദിയുടെ നാലു മേഖലകളിൽ നിന്നുമായി നൂറുകണക്കിന് കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. സെക്രട്ടറി അഞ്ജലിറ്റ രമേഷ് സ്വാഗതം ആശംസിച്ച പരിപാടിക്ക് ജോയിൻ സെക്രട്ടറി കീർത്തന കിരൺ നന്ദി പറഞ്ഞു.
All reactions