വനിതാവേദി കുവൈറ്റ് ലോകവനിതാദിനാഘോഷം സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതകളുടെ സാംസ്കാരിക സംഘടനയായ വനിതാവേദി കുവൈറ്റ് ലോകവനിതാദിനാഘോഷം സംഘടിപ്പിച്ചു. മംഗഫ്‌ കല സെന്ററിൽ നടന്ന സെമിനാർ കുവൈത്തിലെ പ്രമുഖ സൈക്കോളജിസ്റ്റും കൗണ്‍സിലറുമായ മിനി കുര്യൻ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച്‌ “സിനിമയും സ്ത്രീകളും” എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചിരുന്നു. വനിതാവേദി പ്രസിഡന്റ്‌ രമ അജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു വനിതാ വേദി സെക്രട്ടറി ഷെറിൻഷാജു സ്വാഗതമാശംസിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ്‌ മാത്യു ആശംസകളർപ്പിച്ച്‌ സംസാരിച്ചു. വനിതാവേദി പ്രസിദ്ധീകരണമായ ജ്വാലയുടെ പ്രകാശനം ശ്രീമതി മിനി കുര്യൻ നിർവ്വഹിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ശോഭാ സുരേഷ്‌ മോഡറേറ്ററായി പ്രവർത്തിച്ചു. സുജി മിത്തൽ, സീനു മാത്യൂസ്‌, ശോഭാ നായർ, കവിത അനൂപ്‌, നിമിഷ രാജേഷ്‌, സാം പൈനും മൂട്‌, പി ആർ.ബാബു, ശ്യാമളാ നാരായണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിച്ചു. വനിതാവേദി ട്രഷറർ വൽസാ സാം പരിപാടിക്ക് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *