കല കുവൈറ്റ് തൃശൂർ ജില്ലയിൽ വീൽ ചെയറുകൾ വിതരണം ചെയ്തു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നാൽപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അബ്ബാസിയ മേഖല കമ്മിറ്റി നേതൃത്വത്തിൽ നാട്ടിൽ നടത്തിയ വീൽചെയറിന്റെ തൃശൂർ ജില്ലയിലെ വിതരണം സിപിഐഎം ജില്ല സെക്രട്ടറി സഖാവ് എം.എം വർഗീസ് നിർവഹിച്ചു. തൃശൂർ അഴീക്കോടൻ സ്മാരക ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാബു എം പാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഷാജൻ സ്വാഗതം പറഞ്ഞു. കല കുവൈറ്റ് പ്രതിനിധികളായ ഇകെ നികേഷ്, ഇകെ നിഖിൽ എന്നിവർ പങ്കെടുത്തു.
കൈപ്പറമ്പ് നിവാസിയായ വിമൽ കെഎം, ഇയ്യാൽ സമതയുടെ പ്രതിനിധികളായ കെപി രാജരത്നം, എജെ രാജു, വേലൂർ എഎസ്എൻ നമ്പിശൻ പാലിയേറ്റിവ് സമിതിയുടെ സെക്രട്ടറി സിടി പോൾ എന്നിവർ വീൽ ചെയർ ഏറ്റുവാങ്ങി.
കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലായി 70 വീൽ ചെയറുകളാണ് വിതരണം ചെയ്യുന്നത്.