വനിതാവേദി കുവൈറ്റ്‌ കൃസ്തുമസ്‌-പുതുവൽസരാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: വനിതാവേദി കുവൈറ്റ്‌ കൃസ്തുമസ്‌-പുതുവൽസരാഘോഷം സംഘടിപ്പിച്ചു. മംഗഫ്‌ കല സെന്ററിൽ 150 ഓളം വനിതാ വേദി പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ വനിതാവേദി പ്രസിഡന്റ്‌ ശാന്താ ആർ.നായർ അദ്ധ്യക്ഷത വഹിച്ചു. വനിതാ വേദി ജോ:സെക്രട്ടറി ലിജി സാൻടോ കൃസ്തുമസ്‌-പുതുവൽസര സന്ദേശം നൽകി. കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി എന്നിവർ പരിപാടിക്ക്‌ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു.

ആഘോഷ പരിപാടിയുടെ ഭാഗമായ്‌ നടന്ന കരോൾ ഗാന മൽസരത്തിൽ വനിതാ വേദി ഫഹഹീൽ യൂണിറ്റ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫർവാനിയ എ യൂണിറ്റ്‌ രണ്ടാം സ്ഥാനവും, അബ്ബാസ്സിയ യൂണിറ്റ്‌ മൂന്നാം സ്ഥാനവും നേടി. വനിതാവേദി കുവൈറ്റ്‌ ജനറൽ സെക്രട്ടറി ടോളി പ്രകാശ്‌ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സിന്ധു സുരേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

Facebook Album

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *