വനിതാവേദി കുവൈത്ത്‌ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കത്വ, ഉന്നാവ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വനിതാവേദി കുവൈത്ത്‌ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. ,വനിതാവേദി പ്രസിഡണ്ട്‌ രമ അജിത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധകൂട്ടായ്മയിൽ പ്രവാസിക്ഷേമനിധി ബോഡ്‌ ഡയറക്റ്റർ എൻ.അജിത്‌ കുമാർ, കല കുവൈറ്റ് ജനറൽ സെക്രട്ടറി സജിതോമസ്‌ മാത്യൂ, പ്രസിഡണ്ട്‌ ആർ നാഗനാഥൻ, കല കുവൈറ്റ് ജോ:സെക്രട്ടറി മുസ്ഫർ, ശോഭാസുരേഷ്‌, ശ്യാമളാനാരായണൻ, ടി.വി.ഹിക്മത്, പരമേശ്വരൻ എന്നിവർ സംസാരിച്ചു. ദേവി സുഭാഷ്‌ പ്രതിഷേധ കുറിപ്പ്‌ അവതരിപ്പിച്ചു. ശക്തമായ നിയമങ്ങൾ ഉണ്ടെങ്കിലും, അത് കാര്യക്ഷമായി നടപ്പാക്കുന്നില്ലെന്നും, സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ തുടരുന്നത് രാജ്യത്തിന് തന്നെ നടക്കേടാണെന്നും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ പറഞ്ഞു. അബുഹലീഫ കലാസെന്ററിൽ വെച്ച് നടന്ന പരിപാടിക്ക് വനിതാവേദി കുവൈറ്റ് ജനറൽ സെക്രട്ടറി ഷെറിൻ ഷാജു സ്വാഗതവും, ഷിനി റോബർട്ട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *