സംസ്ഥാന ചലച്ചിത്ര അവാർഡ് പാർശ്വവൽക്കരിക്കപ്പെട്ട കലാകാരന്മാർക്കുള്ള അംഗീകാരം: കല കുവൈറ്റ്

കുവൈറ്റ് സിറ്റി: സംസ്ഥാന ചലച്ചിത്ര അവാർഡ് പാർശ്വവൽക്കരിക്കപ്പെട്ട കലാകാരന്മാർക്കുള്ള അംഗീകാരമെന്ന് കല കുവൈറ്റ്. മുഖ്യധാരയിലെ പ്രതിഭകള്‍ക്ക് മാത്രം അംഗീകാരമെന്നതിനുമപ്പുറത്തെ പുരസ്കാര നിശ്ചയത്തിനു ജൂറി അഭിനന്ദനമർഹിക്കുന്നു. മികച്ച പുരസ്കാര നിര്‍ണയമാണു ഇത്തവണ ജൂറി നടത്തിയത്.
എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിവാദ്യവുമർപ്പിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.