യാത്രയയപ്പ് നൽകി 

കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വനിതാവേദി കുവൈത്ത് സ്ഥാപക സെക്രട്ടറി ശാന്താ ആർ നായർക്കും,  രാജഗോപാലൻ നായർക്കും വനിതാ വേദി കുവൈത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മംഗഫ് കല സെന്ററിൽ നടന്ന ചടങ്ങിൽ വനിതാവേദി ആക്ടിംഗ് പ്രസിഡന്റ് ടോളി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത് കുമാർ, കല പ്രസിഡന്റ് ആർ നാഗനാഥൻ, പ്രസന്ന രാമഭദ്രൻ, സജിത സ്കറിയ തുടങ്ങിയവർ സംസാരിച്ചു. വനിതാവേദി ജനറൽ സെക്രട്ടറി ഷെറിൻ ഷാജു സ്വാഗതവും ജോയന്റ് സെക്രട്ടറി ആശാലത ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ചു വനിതാവേദി അംഗങ്ങൾ അണിയിച്ചൊരുക്കിയ ഗാനസന്ധ്യയും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *