സമന്വയം-2016

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാപ്രോഗ്രാം സമന്വയം-2016 സൌത്ത് സബാഹിയ അൽ ഫൈസാലിയ ഹാളിൽ വെച്ച് മെയ് 27 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ സംഘടിപ്പിക്കുന്നു. സാംസ്കാരിക സമ്മേളനത്തിൽ മുഖ്യതിഥിയായി പ്രശസ്ത സാഹിത്യകാരൻ എൻ.എസ്. മാധവൻ പങ്കെടുക്കുന്നു. പരിപാടിയോടനുബന്ധിച്ച് ബാലകലാമേള സമ്മാനദാനം, ഈ വർഷത്തെ മാതൃഭാഷാ പഠന പദ്ധതിയുടെ ഉദ്ഘാടനം, കല കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്ന് സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകർ ലതികയും, ദിനേഷും നയിക്കുന്ന ‘സംഗീത സന്ധ്യയും’ ഉണ്ടായിരിക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക് 66863957, 97817100,94013575, 24317875 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക