കല കുവൈറ്റ് അബ്ബാസ്സിയ സാൽമിയ, മേഖലകൾക്ക് പുതിയ ഭാരവാഹികൾ

 

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ സാൽമിയ മേഖല സമ്മേളനം വി.വി. ദക്ഷിണാമൂർത്തി നഗറിൽ (സാൽമിയ ഇന്ത്യൻ പബ്ലിക്‌ സ്കൂൾ) കല കുവൈറ്റ്‌ പ്രസിഡന്റ്‌ ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലോകക്രമത്തിൽ പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. സാൽമിയ മേഖലയിലെ 11 യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌ 140 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. പ്രജീഷ് തട്ടോളിക്കര അനുശോചന പ്രമേയം അവതരിപ്പിച്ചു. ജെ. സജി, വിനോദ്‌ ജോൺ, സിന്ധു എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ കൺവീനർ രമേശ്‌ കണ്ണപുരം കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കല കുവൈറ്റ്‌ ട്രഷറർ അനിൽ കൂക്കിരി കഴിഞ്ഞ വർഷത്തെ സാമ്പത്തിക റിപ്പോർട്ടിന്റെ സംഗ്രഹം അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കും മറുപടികൾക്കും ശേഷം സമ്മേളനം റിപ്പോർട്ട്‌ അംഗീകരിച്ചു.
വരുന്ന ഒരു വർഷം സാൽമിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 11 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. സാൽമിയ മേഖല കമ്മിറ്റി ഈ വർഷത്തെ ആദ്യ യോഗം ചേർന്ന് മേഖല പ്രസിഡന്റായി അരവിന്ദാക്ഷനേയും, മേഖല സെക്രട്ടറിയായി അരുൺ കുമാറിനേയും തിരഞ്ഞെടുത്തു. ജനുവരി 13 ന് നടക്കുന്ന കല കുവൈറ്റിന്റെ 38 മത് വാർഷിക സമ്മേളന പ്രതിനിധികളായി 65 പേരെ സമ്മേളനം തിരഞ്ഞെടുത്തു.
രജീവ് അമ്പാട്ട്, മധു കൃഷ്ണ, സുജിത്ത് ഗോപിനാഥ് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, ജെയിസൺ പോൾ, ശരത് ചന്ദ്രൻ, അജ്നാസ് എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും റെജി ജേക്കബ്, കൃഷ്ണകുമാർ, അബ്ദുൾ സമദ് എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടേയും ദിലീപ് നടേരി, മാത്യു ജോസഫ് എന്നിവർ പ്രമേയ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി സുഗതകുമാർ, കലാ വിഭാഗം സെക്രട്ടറി സജിത്ത് കടലുണ്ടി, മീഡിയ സെക്രട്ടറി ആസഫ് അലി അഹമ്മദ്, കേന്ദ്രക്കമ്മിറ്റി അംഗം അനിൽ കുമാർ, വിനോദ് ജോൺ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. കിരൺ സ്വാഗ്തം ആശംസിച്ച സമ്മേളനത്തിന് സാൽമിയ മേഖലയുടെ പുതിയ സെക്രട്ടറി അരുൺ കുമാർ നന്ദി രേഖപ്പെടുത്തി.

കല കുവൈറ്റ് അബ്ബാസ്സിയ മേഖല സമ്മേളനം ഒഎൻ‌വി നഗറിൽ (കമ്മ്യൂണിറ്റി ഹാൾ, അബ്ബാസ്സിയ) കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൌഷാദ് ഉദ്ഘാടനം ചെയ്തു. സജി തോമസ് മാത്യു, കൃഷ്ണകുമാർ, സജിത സ്കറിയ എന്നിവരുൾപ്പെട്ട പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ അവസാനിപ്പിക്കുക, സാംസ്കാരിക രംഗത്തെ ഫാസിസ്റ്റ് വത്കരണത്തെ ചെറുത്തു തോൽപ്പിക്കുക, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, ആൾദൈവങ്ങളെ ഇല്ലായ്മ ചെയ്യുക, ദേശീയഗാന വിവാദം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനം പ്രമേയങ്ങൾ പാസ്സാക്കി. മേഖലയിലെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 196 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ ജെ. ആൽബെർട്ട് സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. സുബിൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രട്ടറി മൈക്കിൾ ജോൺ‌സൺ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കും മറുപടിക്കും ശേഷം റിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു. വരുന്ന ഒരു വർഷത്തെ മേഖല എക്സിക്യുട്ടീവ് അംഗങ്ങളായ 11 പേരെ സമ്മേളനം തിരഞ്ഞെടുത്തു. തുടർന്ന് അബ്ബാസ്സിയ മേഖല കമ്മിറ്റി യോഗം ചേർന്ന് മേഖല പ്രസിഡന്റ് ആയി കിരണിനേയും മേഖല സെക്രട്ടറിയായി മൈക്കിൾ ജോൺസണിനേയും തിരഞ്ഞെടുത്തു. ജനുവരി 13ന് നടക്കുന്ന കല കുവൈറ്റ് 38 മത് വാർഷിക സമ്മേളന പ്രതിനിധികളായി 99 പേരെ സമ്മേളനം തിരഞ്ഞെടുത്തു.
സമ്മേളനത്തിൽ സണ്ണി സൈജേഷ്, നിമിഷ രാജേഷ്, നിഷാന്ത് ജോർജ്ജ് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടേയും, അഭിലാഷ്, സജീവൻ അരൂർ, രമ അജിത്ത് എന്നിവർ മിനിട്ട്സ് കമ്മിറ്റിയുടേയും, ദിപിൻ ശശി, ദിലിൻ നാരായണൻ, ശ്രീരാജ് എന്നിവർ പ്രമേയ കമ്മിറ്റിയുടേയും, സലീം രാജ്, ബാലകൃഷ്ണൻ, പൌലോസ് എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു. കല കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡന്റ് പ്രസീദ് കരുണാകരൻ, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായടി.വി. ഹിക്മത്ത്, ജയൻ ടി.വി, ജിജി ജോർജ്ജ്, അജിത്ത് കുമാർ, നിസാർ കെ.വി എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. മേഖല പ്രസിഡന്റ് കിരൻ കെ.കെ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.

Image may contain: 2 people, textImage may contain: 2 people, people smiling, text

Leave a Reply

Your email address will not be published. Required fields are marked *