മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മാതൃഭാഷാ ക്ലാസ്സുകൾക്ക് തുടക്കമായി

കുവൈറ്റ് സിറ്റി: കേരള സർക്കാരിന്റെ കീഴിലുള്ള മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മാതൃഭാഷാ ക്ലാസ്സുകൾക്ക് തുടക്കമായി. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ വിവിധ മേഖലകളായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്, SMCA, സാരഥി കുവൈറ്റ്, ഫ്രണ്ട്സ് ഓഫ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. കല കുവൈറ്റിന്റെ നേതൃത്വത്തിലുള്ള അബ്ബാസിയ പഠന കേന്ദ്രങ്ങളിലെ ക്ലാസ്സുകൾ പ്രവേശനോത്സവത്തോട് കൂടിയാണ് ആരംഭിച്ചത്. കല കുവൈറ്റ്, SMCA അധ്യാപക പരിശീലനവും സംഘടിപ്പിച്ചു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗങ്ങളായ വി.അനിൽകുമാർ, സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന ക്ലാസ്സുകൾ സംഘടിപ്പിച്ചത്.

എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യത്തോടെ കേരള സർക്കാർ രൂപീകരിച്ച മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി തുടങ്ങി നാല് കോഴ്‌സുകളാണ്ടത്തുന്നത് . നാല് പരീക്ഷകളും വിജയിക്കുന്ന പക്ഷം പത്താം ക്ലാസ്സ് തത്തുല്യ സർട്ടിഫിക്കറ്റാണ് വിദ്യാർത്ഥിക്ക് ലഭിക്കുക. ആദ്യഘട്ടമായ കണിക്കൊന്നയുടെ പരീക്ഷ വിജയകരമായി നടത്തുവാൻ മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിനു സാധിച്ചിട്ടുണ്ട്. രെജിസ്ട്രേഷൻ ഉൾപ്പടെ തികച്ചും സൗജന്യമായാണ് മലയാളം മിഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നതെന്നും, സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ.സജി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *