‘കണിക്കൊന്ന‘ പഠനോത്സവം ഒരുക്കങ്ങൾ പൂർത്തിയായി

കുവൈറ്റ് സിറ്റി: കേരള സർക്കാർ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെയ് 18, വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതൽ അബ്ബാസ്സിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടത്തുന്ന ‘കണിക്കൊന്ന‘ സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഇദംപ്രഥമമായിട്ടാണ് കുവൈറ്റിൽ ഈ പരീക്ഷ സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളായ കല കുവൈറ്റ്, എസ്‌എം‌സി‌എ, ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പഠനക്ലാസ്സിൽ പങ്കെടുത്ത 400-ൽ പരം കുട്ടികളാണ് ഈ പരീക്ഷയിൽ പങ്കെടുക്കുന്നത്.

“എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം” എന്ന ഉദ്ദേശത്തോടെ കേരള സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്റെ സർട്ടിഫിക്കറ്റുകളാണ് ഈ പരീക്ഷയിൽ വിജയിക്കുന്ന കുട്ടികൾക്ക് നൽകുന്നത്.

പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ കൃത്യം ഒരു മണിക്ക് തന്നെ രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്ന് മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ സജി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *