LDF കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 7 വെള്ളിയാഴ്ച വിജയദിനമായി ആഘോഷിക്കുന്നു

മെയ് 7ന് വിജയദിനം
കുവൈറ്റ് സിറ്റി: കേരളത്തിലെ നിയമസഭ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ ഐതിഹാസിക വിജയത്തിൽ
LDF കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 7 വെള്ളിയാഴ്ച വിജയദിനമായി ആഘോഷിക്കുന്നു. മെയ് 7ന് വൈകുന്നേരം 6.30ന് വീടുകളിൽ ദീപാലങ്കരം നടത്തിയും മധുരം പങ്കുവെച്ചുമാണ് ആഘോഷിക്കുന്നത്. തുടർന്ന് 7.30ന് ഓൺലൈൻ പൊതുയോഗവും സംഘടിപ്പിക്കും. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുവൈറ്റിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് വേണ്ടി ജില്ലാ കമ്മിറ്റികളും, 140 നിയമസഭാമണ്ഡലം കമ്മിറ്റികളും രൂപീകരിച്ച് കൺവെൻഷനുകളും , മറ്റ് പ്രചരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ ചരിത്ര വിജയം ആഘോഷിക്കുന്നതിന് ഈ രണ്ട് പരിപാടിയിലും പങ്കെടുക്കുവാൻ മുഴുവൻ പ്രവാസികളോടും LDF കുവൈറ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.