വനിതാവേദി കുവൈറ്റ് കേരളപ്പിറവി ദിനം ആഘോഷിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതകളുടെ സംഘടനയായ വനിതാവേദി കുവൈറ്റ് കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ശ്രീ പി പി നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീമതി ശാന്ത ആർ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ടോളി തോമസ് സ്വാഗതവും, മേരി ആന്റണി കേരളപ്പിറവി സന്ദേശവും അവതരിപ്പിച്ചു. അനുശോചന പ്രമേയം സൂര്യ സുജിത്ത് അവതരിപ്പിച്ചു. കേരളത്തിലെ സ്ത്രീകളുടെ മുന്നേറ്റ ചരിത്രം എന്ന വിഷയത്തെ ആസ്പദമാക്കി വനിതാവേദി കേന്ദ്ര കമ്മിറ്റി അംഗം വത്സ സാം പ്രബന്ധം അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ ഇസ്ലാമിക് വിമൻസ് അസോസിയേഷൻ, ഐവ കുവൈറ്റ് പ്രസിഡന്റ് ശ്രീമതി മഹ്ബൂബ അനീസും, നാഫൊ യെ പ്രതിനിധീകരിച്ച് ശ്രീമതി ജയലക്ഷ്മിയും വനിതാവേദി അംഗങ്ങളും പങ്കെടുത്തു.

കുവൈറ്റിലെ വിവിധ സംഘടനകളെ ഏകോപിപ്പിച്ചു നടത്തിയ നാടൻ പാട്ടു മത്സരം വ്യത്യസ്തവും ഹൃദ്യവുമായ അനുഭവം കാണികൾക്കു പകർന്നു. മത്സരത്തിൽ നാഫോ കുവൈറ്റ് ഒന്നാം സ്ഥാനവും വനിതാവേദി ഫർവാനിയ എ രണ്ടാം സ്ഥാനവും, ഫർവാനിയ ബി യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശ്രീമതി രാമ അജിത്ത് നാടൻ പാട്ട് ,മത്സരത്തിന് നേതൃത്വം നൽകി.

പ്രവാസി ക്ഷേമ ബോർഡ് ഡയറക്റ്റർ ശ്രീ അജിത് കുമാർ കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ സെക്രട്ടറി ശ്രീ സജി ജനാർദ്ദനൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ശ്രീമതി ദിപി മോൾ സുനിൽ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *