കല കുവൈറ്റ് അബുഹലീഫ മേഖലാ കർഷക സംഗമവും, സ്നേഹ വിരുന്നും സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സംഗമവും, സ്നേഹ വിരുന്നും സംഘടിപ്പിച്ചു. അബുഹലീഫ കല സെന്ററിൽ വെച്ച് നടന്ന പരിപാടി കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.കെ.സൈജു ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ, കല കുവൈറ്റ് വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, എന്റെ കൃഷി കോർഡിനേറ്റർ രംഗൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.പി.മുസ്ഫർ, പ്രജോഷ് എന്നിവർ സംസാരിച്ചു. കല കുവൈറ്റ് എന്റെ കൃഷി മേഖലാ തല പ്രോത്സാഹന സമ്മാനാർഹരായ സന്തോഷ് ചെറിയാൻ, റഹീന കമാൽ, എൽദോസ് ചെറിയാൻ, ജയകുമാർ, ജിജു പോൾ എന്നിവർക്കുള്ള ഉപഹാരങ്ങളും, മേഖലയിൽ നിന്നും മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
തുടർന്ന് നടന്ന സ്നേഹവിരുന്നിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളും, മേഖലാ കമ്മിറ്റി അംഗങ്ങളും, എന്റെ കൃഷി മത്സരാർത്ഥികളും ഉൾപ്പടെ നൂറോളം പേർ പങ്കെടുത്തു. മേഖലാ പ്രസിഡന്റ് നാസർ കടലുണ്ടി അധ്യക്ഷത വഹിച്ച പരിപാടിക്ക് മേഖലാ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും, എന്റെ കൃഷി മേഖലാ ആക്ടിങ് കോർഡി നേറ്റർ കെ.എൻ.സുരേഷ് നന്ദിയും പറഞ്ഞു.