കല കുവൈറ്റ് ബാലകലാമേള-2017 മെയ് 5ന്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് വർഷം തോറും സംഘടിപ്പിച്ചു വരുന്ന ബാലകലാമേള-2017 മെയ് 5 വെള്ളിയാഴ്ച്ച, അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടക്കും . പത്തോളം സ്റ്റേജുകളിലായി കുവൈത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ അരങ്ങേറും. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ്, പ്രച്ഛന്ന വേഷം, കവിതാപാരായണം, പ്രസംഗം, ശാസ്ത്രീയ സംഗീതം, ലളിതഗഗാനം, മോണോആക്ട് തുടങ്ങിയ സ്റ്റേജിനങ്ങൾക്ക് പുറമെ രചനാ മത്സരങ്ങളും മേളയുടെ ഭാഗമായി നടക്കും.

ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന സ്‌കൂളിന് എവർ റോളിംഗ് ട്രോഫിയും, കലാതിലകം, കലാ പ്രതിഭ എന്നിവ നേടുന്നവർക്ക് സ്വർണ്ണ മെഡലും സമ്മാനിക്കും. വിജയികൾക്കുള്ള സമ്മാനദാനം മെയ് 19ന് നടക്കുന്ന കല കുവൈറ്റ് മെഗാ പരിപാടിയായ മയൂഖം 2017ൽ വെച്ച് നടക്കും.

ബാലകലമേള-2017 ന്റെ നടത്തിപ്പിനായി സ്വാഗതസംഘം ജനറൽ കൺവീനർ വി.അനിൽകുമാറിന്റെ നേതൃത്വത്തിൽ വിവിധ സബ്‌കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നു വരുന്നു. മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിന് www.kalakuwait.comഎന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 66015200, 97262978, 60778686, 96639664, 50292779, 24317875 എന്നീ നമ്പറുകളിൽ കല കുവൈറ്റ് പ്രവർത്തകരെ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *