കല കുവൈറ്റ്‌ ഇടപെടൽ: ബീഹാർ സ്വദേശികൾ നാട്ടിലെത്തി

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയും കമ്പനിയുടെ കെടുകാര്യസ്ഥതയാൽ ദുരിതം അനുഭവിക്കുകയും ചെയ്തുകൊണ്ടിരുന്ന 15 ഓളം ബിഹാർ സ്വദേശികളായ ഇന്ത്യക്കാരെ കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റിന്റെ ഇടപെടലിലൂടെ നാട്ടിലെത്തിച്ചു. ശമ്പളം മുടങ്ങിയതിനെ തുടർന്ന് പ്രയാസത്തിലാവുകയും ചെയ്ത ഇവർക്ക്‌ ഭക്ഷണമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുകയും, താമസ സ്ഥലത്ത്‌ നിന്നും പുറത്താക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന നിലപാടായിരുന്നു കമ്പനി അധികൃതർ സ്വീകരിച്ചത്‌. വിഷയത്തിൽ കല കുവൈറ്റ്‌ കേന്ദ്രക്കമ്മിറ്റിയുടെ സഹായത്തോടെ അബു ഹലീഫ മേഖലയിലെ പ്രവർത്തകർ ഇടപെടുകയും ഇവർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ എംബസ്സിയുമായി കല കുവൈറ്റ്‌ പ്രവർത്തകർ നടത്തിയ ഇടപെടലിനെ തുടർന്ന് ഇവരെ നാട്ടിലെത്തിക്കുന്നതിന്‌ കമ്പനി അധികൃതർ തയ്യാറാവുകയായിരുന്നു.

Leave a Reply