ക്ഷേമനിധി തുക കൈമാറി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വെച്ച് നിര്യാതനായ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ഫര്‍വാനിയ സൗത്ത് യൂണിറ്റംഗമായിരുന്ന തൃശ്ശൂര്‍, തളിക്കുളം, മുറ്റിച്ചൂല്‍ സ്വദേശി ബാലന്‍ സത്യന്‍റെ ക്ഷേമനിധി കൈമാറി. സി.പി.ഐ.എം മണലൂര്‍ ഏരിയ സെക്രട്ടറി സി.കെ.വിജയന്‍ അദ്ദേഹത്തിന്‍റെ ഭാര്യ കനക സത്യനു ക്ഷേമനിധി തുക കൈമാറി. കല കുവൈറ്റ് കലാ വിഭാഗം സെക്രട്ടറി രഹിൽ കെ.മോഹൻദാസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എ.വി. ശ്രീവത്സൻ, സി.പി.ഐ.എം അന്തിക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ദിവാകരൻ വാലത്ത്, ബ്രാഞ്ച് സെക്രട്ടറി അനിൽ വാഴപ്പിള്ളി, മുജീബ്, അമ്പിളി രഹിൽ,സരിത, ജമാൽ, സുലേഖ ജമാൽ എന്നിവർ പങ്കെടുത്തു. 30 വർഷത്തോളമായി കുവൈറ്റിൽ ജോലി ചെയ്ത് വരികയായിരുന്ന ബാലൻ സത്യൻ ഡിസംബറിലാണ് നിര്യാതനായത്. സുലൈബിയയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു.

Leave a Reply