വനിതാ വേദി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു.

വനിതാ വേദി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ ഒട്ടേറെ ആളുകളുടെ രക്ത പരിശോധനയും രക്ത സമ്മർദ്ദവും പരിശോധിക്കുകയും രോഗനിർണ്ണയം നടത്തുകയുമുണ്ടായി. German Medical Care യുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ Dr. ജോസിലിൻ , Dr.അനൂപ് ആനന്ദ് എന്നിവർ രോഗികളെ പരിശോധിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

മെഡിക്കൽ ക്യാമ്പിനെ തുടർന്ന് 4 മണിക്ക് ആരംഭിച്ച മെഡിക്കൽ സെമിനാറിൽ കുവൈറ്റിലെ പ്രശസ്‌ത ഗൈനക്കോളജിസ്‌റ്റും ഷിഫാ അൽ-ജസീറ മെഡിക്കൽ സെന്ററിലെ സീനിയർ കൺസൾട്ടന്റുമായ Dr. സരിത “ഗർഭാശയ രോഗങ്ങളും പ്രതിവിധിയും” എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽകരണ ക്ലാസ്സെടുത്തു.

വനിതാ വേദി പ്രസിഡന്റ് ശ്രീമതി. ശാന്താ നായരിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ കേന്ദ്രകമ്മിറ്റി അംഗം ശ്രീമതി സജിത സ്കറിയ സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രീമതി പ്രസന്ന രാമഭദ്രൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *