കേന്ദ്ര സർക്കാർ വിലക്കിയ ഡോക്യുമെന്ററികളുടെ പ്രദർശനം സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: കേരള അന്താരാഷ്ട്ര ഹ്രസ്വചിത്ര ഡോക്യുമെന്ററി ചലച്ചിത്രമേളയില് കേന്ദ്ര വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്ശനാനുമതി നിഷേധിച്ച 3 ഡോക്യൂമെന്ററികളുടെ പ്രദർശനം സംഘടിപ്പിക്കുന്നു. കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ 23 വെള്ളിയാഴ്ച്ച വൈകീട്ട് 8 മണിക്ക് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി.

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ  ജാതിവിവേചനത്തെതുടർന്ന് രക്തസാക്ഷിയായ രോഹിത് വെമുലയെക്കുറിച്ച് പി.എൻ രാമചന്ദ്ര സംവിധാനം ചെയ്ത ‘ദി അണ്ബെയറബിൾ ബീയിങ് ഓഫ് ലൈറ്റ്നസ് ജെ.എൻ.യു വിലെ വിദ്യാര്ഥിപ്രക്ഷോഭത്തെക്കുറിച്ച് മലയാളിയായ കാത്തു ലൂക്കോസ് സംവിധാനം ചെയ്ത മാർച്ച് – മാർച്ച്- മാർച്ച്, കശ്മീരിനെക്കുറിച്ച് എൻ.സി ഫാസിൽ – ഷോൺ സെബാസ്റ്റ്യന് എന്നിവര് സംവിധാനം ചെയ്ത  ‘ഇൻ ദ ഷേയ്ഡ് ഓഫ് ഫാളൻ ചിനാർ ‘ എന്നീ ഡോക്യുമെന്ററികളാണ് പ്രദർശിപ്പിക്കുന്നത്.

സിനിമകള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം  രാജ്യവ്യാപകമായി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു

Leave a Reply