സംഘപരിവാർ അജണ്ടകൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തും : കമൽ

കുവൈറ്റ് സിറ്റി: സംഘപരിവാർ അജണ്ടകൾ ജനാധിപത്യത്തേയും, ഫെഡറലിസത്തേയും ദുർബലപ്പെടുത്തുമെന്ന് സംവിധായകൻ കമൽ. മതേതര-ജനാധിപത്യ മൂല്ല്യങ്ങളെ നെഞ്ചേറ്റുന്നവരാണ് പ്രവാസികളെന്നും, ഫാസിസത്തിനെതിരെ  പൊതു സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ആർട്ട് ലവ്വേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് നടത്തിയ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറു കണക്കിന് പേർ പങ്കെടുത്തു. കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വെച്ച് കല കുവൈറ്റിന്റെ പുതുക്കിയ വെബ്‌സൈറ്റ് (www.kalakuwait.com) കമൽ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റിന്റെ വാർത്തകൾക്ക് പുറമെ കുവൈറ്റ് മലയാളി സമൂഹത്തിനാകമാനം ഉപയോഗപ്പെടുന്ന തരത്തിൽ വെബ്സൈറ്റിനെ മാറ്റിയെടുക്കാൻ മീഡിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രവർത്തനം നടന്നു വരുന്നു. പരിപാടിയിൽ ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതവും, അബ്ബാസിയ മേഖലാ സെക്രട്ടറി മൈക്കിൾ ജോൺസൺ നന്ദിയും രേഖപ്പെടുത്തി. കലയുടെ സ്നേഹോപഹാരം ട്രഷറർ രമേശ് കണ്ണപുരം കമലിന് നൽകി.

കോഴിക്കോട് ഡിസ്‌ട്രിക്‌ട് എൻ.ആർ.ഐ. അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കാൻ കുവൈറ്റിലെത്തിയതായിരുന്നു കമൽ.

Facebook Photo Album

 

 

 

Leave a Reply

Your email address will not be published. Required fields are marked *