കല കുവൈറ്റ് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം

CLICK HERE TO UPLOAD YOUR PHOTO

 

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ 40)൦ വാർഷികാഘോഷങ്ങളുടെ ഭാഗമായി മീഡിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ‘പണിയെടുക്കുന്നവർ’ എന്നതാണ് മത്സരത്തിന്റെ വിഷയം. കുവൈറ്റിലുള്ള പ്രവാസി മലയാളികൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. മൊബൈലിൽ എടുത്ത, വിഷയത്തിലധിഷ്ഠിതമായ എഡിറ്റ് ചെയ്യാത്ത ഫോട്ടോകൾ സെപ്റ്റംബർ  24നുള്ളിൽ സമർപ്പിക്കണം. എടുക്കുന്ന ഫോട്ടോകളിൽ ജോലി ചെയ്യുന്ന കമ്പനികളുടെ ലോഗോ ഉള്ളവ, ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളിൽ എടുത്തവ, കുവൈത്തിലെ നിയമങ്ങൾക്ക് വിരുദ്ധമായ ചിത്രങ്ങൾ മുതലായവ പരിഗണിക്കുന്നതല്ല. ഒരാൾക്ക് ഒന്നിൽ കൂടുതൽ ഫോട്ടോകൾ അയക്കാം. ഫോട്ടോക്ക് അടിക്കുറിപ്പ് നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 97683397, 50315696 (അബ്ബാസിയ), 55575492 (അബുഹലീഫ), 67037995(ഫഹാഹീൽ), 50408801 (സാൽമിയ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

CLICK HERE TO UPLOAD YOUR PHOTO

Leave a Reply

Your email address will not be published. Required fields are marked *