ഭാഷ-ദേശാന്തരങ്ങൾ കടന്ന് കല കുവൈറ്റ് മെഡിക്കൽ ക്യാമ്പ്

കുവൈറ്റ് സിറ്റി: കല കുവൈറ്റ് വഫ്ര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ദേശങ്ങളിൽപ്പെട്ട വഫ്ര ഫാം മേഖലയിൽ നിന്നുള്ളവരുടെ സജീവ പങ്കാളിത്തം ക്യാമ്പിൽ പ്രകടമായിരുന്നു. ഡോ:ഫീലിപ്പോസ്, ഡോ: പ്രഭാത് കുമാർ, ഡോ:ആൻസി ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 200 ഓളം പേർ പങ്കെടുത്തു. പാരാമെഡിക്കൽ സ്റ്റാഫുകളായ അലക്സ്, രജിൻ ലാൽ, ദിലിൻ, കണ്ണൻ എന്നിവരുടെ സേവനവും ക്യാമ്പിൽ ലഭിച്ചു. സബാഹ് ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് ദിനേശ് ക്യാമ്പിനായുള്ള സഹായങ്ങൾ നൽകി.
കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ജിജി, സാഹിത്യ വിഭാഗം സെക്രട്ടറി സണ്ണി സൈജേഷ്, കേന്ദ്രകമ്മിറ്റി അംഗം രംഗൻ, അജിത്കുമാർ, ഫഹഹീൽ മേഖലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അനൂപ് മങ്ങാട്ട്, രഘു പേരാമ്പ്ര, യൂണിറ്റ് കൺവീനർ അജികുമാർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത ഡോക്ടർമാർക്കും, പാരാമെഡിക്കൽ സ്റ്റാഫിനും കല ജനറൽ സെക്രട്ടറി ജെ.സജി, ഫഹഹീൽ മേഖലാ സെക്രട്ടറി ജിജൊ ഡൊമിനിക്, സാമൂഹിക വിഭാഗം സെക്രട്ടറി ജിജി എന്നിവർ ഉപഹാരം നൽകി.