കല കുവൈറ്റ്‌ മാപ്പിളപ്പാട്ട്‌ മൽസരം സംഘടിപ്പിക്കുന്നു

കുവൈറ്റ്‌ സിറ്റി: 40ാ‍ം വാർഷികാഘോഷങ്ങളുടെ ഭാഗമായ്‌ കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ മാപ്പിളപ്പാട്ട്‌ മൽസരം സംഘടിപ്പിക്കുന്നു. 2018 ജൂൺ 22, വെള്ളിയാഴ്ച്ച വൈകീട്ട്‌ 3 മണി മുതൽ അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ചാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. 18 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്കും, വനിതകൾക്കുമാണു മൽസരത്തിൽ പങ്കെടുക്കാൻ സാധിക്കുക. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കും.

താൽപര്യമുള്ളവർ കല കുവൈറ്റ്‌ വെബ്സൈറ്റായ www.kalakuwait.com എന്ന വെബ്സൈറ്റ്‌ മുഖേന ജൂൺ 15നു മുൻപായ്‌ രെജിസ്റ്റർ ചെയ്യേണ്ടതാണു. മൽസരത്തിന്റെ നിയമാവലി വെബ്സൈറ്റിൽ ലഭ്യമാണു. വിശദ വിവരങ്ങൾക്ക്‌ 97910261, 97262978, 50995396, 50292779 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *