കല കുവൈറ്റ് ഫുട്ബോൾ ഫെസ്റ്റ്-2017, മാർച്ച് 10 വെള്ളിയാഴ്ച്ച

കുവൈറ്റ് സിറ്റി: ജനകീയ കായിക ഇനമായ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്, കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ‘ഫുട്ബോള്‍ ഫെസ്റ്റ്-2017’ മാര്‍ച്ച് 10 വെള്ളിയാഴ്ച അബുഹലീഫ അൽ-സാഹേൽ സ്പോർട്സ് ക്ലബ്ബിൽ രാവിലെ 7 മണി മുതല്‍ നടക്കും. 7-A സൈഡ് രീതിയിലാണ് മത്സരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കല കുവൈറ്റിന്റെ അറുപത്തിയഞ്ച് യൂണിറ്റുകളെ പ്രതിനിധീകരിച്ചുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. മത്സരങ്ങളെസംബന്ധിച്ച വിശദാംശങ്ങള്‍ക്ക് 66018867, 65851962 (അബ്ബാസിയ), 50489746 (അബുഹലീഫ), 99403149 (ഫഹാഹീൽ), 50408801 (സാൽമിയ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.