കല കുവൈറ്റ്‌ ഫുട്ബോൾ ഫെസ്റ്റ്‌: അബുഹലീഫ-ബി ടീം ജേതാക്കൾ

കുവൈറ്റ്: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ഫെസ്റ്റ് 2017 ല്‍ അബുഹലീഫ-ബി‍ ടീം ജേതാക്കളായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഫിന്റാസ്‌ ടീമിനെതിരെ എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്കാണ് അബുഹലീഫ-ബി ടീം വിജയികളായത്.
അബുഹലീഫ അൽ-സാഹേൽ സ്പോർട്ട്സ്‌ ക്ലബ്ബ്‌ സ്‌റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റ് കേരള എക്‌സ്പാറ്റ്‌സ് ഫുട്‌ബോള്‍ അസോസിയേഷന്‍ കുവൈറ്റ് പ്രസിഡന്റ് ഗുലാം സി.മുസ്തഫ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ജനറല്‍ സെക്രട്ടറി ജെ. സജി സംസാരിച്ചു. കായിക വിഭാഗം സെക്രട്ടറി നാസർ കടലുണ്ടി സ്വാഗതവും, ഫഹഹീൽ മേഖലാ സെക്രട്ടറി ജിജൊ ഡൊമിനിക്‌ നന്ദിയും രേഖപ്പെടുത്തി. അസ്വദ്‌ അലി, ഷാജി, സഫറുള്ള, സഫീർ, ആരിഫ്‌, റാഫി.സി.ഒ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
കല കുവൈറ്റിന്റെ 65 ഓളം യൂണിറ്റുകളെ പ്രതിനീധികരിച്ചു 28 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ടൂര്‍ണമെന്റിലെ മികച്ച ഡിഫന്‍ഡറായി അബുഹലീഫ-ബി ടീമിലെ ജിന്റൊയെയും, ഗോള്‍ കീപ്പറായി ഫിന്റാസ്‌ ടീമിലെ ജോസഫിനേയും, മികച്ച കളിക്കാരനായി അബുഹലീഫ-ബി ടീമിലെ ശരത്തിനേയും, ഫൈനലിലെ താരമായി അബുഹലീഫ-ബി ടീമിലെ ശ്യാമിനെയുംതെരഞ്ഞെടുത്തു. മെഹ്ബൂള-ബി ടീമിലെ സജീഷാണു ടോപ്‌ സ്കോറർ. സീനിയർ കളിക്കാരനുള്ള പ്രോത്സാഹന സമ്മാനം കെ.ടി.ഹരിദാസിന് സമ്മാനിച്ചു.
വിജയികള്‍ക്കുള്ള സമ്മാനദാനം‍ ജനറൽ സെക്രട്ടറി ജെ.സജി, പ്രസിഡന്റ്‌ സുഗത കുമാർ, ട്രഷറർ രമേശ്‌ കണ്ണപുരം, വൈസ്‌ പ്രസിഡന്റ്‌ നിസാർ, കായിക വിഭാഗം സെക്രട്ടറി നാസർ കടലുണ്ടി, അബുഹലീഫ മേഖലാ സെക്രട്ടറി മുസ്ഫർ, അബ്ബാസിയ മേഖലാ സെക്രട്ടറി മൈക്കിൾ ജോൺസൺ, ഫഹഹീൽ മേഖലാ സെക്രട്ടറി ജിജൊ ഡൊമിനിക്‌, മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ്‌, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആസഫ്‌, രംഗൻ, രവീന്ദ്രൻ പിള്ള, നൗഷാദ്‌, ഫഹഹീൽ മേഖലാ പ്രസിഡന്റ്‌ രഹീൽ കെ.മോഹൻദാസ്‌, ഹിക്മത്‌, അനിൽ കുക്കരി എന്നിവര്‍ നിർവ്വഹിച്ചു.
നാസർ കടലുണ്ടി, ജിജൊ ഡൊമിനിക്‌, ഹിക്മത്‌, സജീവ്‌ എബ്രഹാം, ആസഫ് അലി, മാത്യു ഉമ്മൻ, ജിതിൻ പ്രകാശ്‌, പ്രജോഷ്‌, ജോസഫ്‌, സുമേഷ്‌, സിറിൽ, രഘു, സന്തോഷ്‌ എന്നിവര്‍ ടൂർണ്ണമെന്റിനു നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *