മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച്‌ ഏറ്റെടുത്ത്‌ കല കുവൈറ്റും

കുവൈറ്റ്‌ സിറ്റി: പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർസൃഷ്ടിക്കായ്‌ മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച്‌ കല കുവൈറ്റ് ഏറ്റെടുത്തു. ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറായ കല കുവൈറ്റ്‌ അംഗങ്ങളുടെയും സഹയാത്രികരുടെയും വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അയച്ച്‌ കൊടുക്കും. ഒന്നിച്ചോ, 3 ദിവസത്തെ ശമ്പളം വീതം 10 തവണ വരെയുള്ള ഗഡുക്കളായോ അയച്ചു കൊടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കല കുവൈറ്റ്‌ ഇത്‌ വരെ 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറി. ബാക്കിയുള്ള തുക അടുത്ത ദിവസങ്ങളിൽ കൈമാറും. അതിന് പുറമെയാണിത്‌.

ലോകത്ത്‌ എല്ലായിടത്തുമുള്ള മലയാളികൾ ഒന്നിച്ചു നിന്നാൽ ഏത്‌ പ്രതിസന്ധിയേയും കേരളത്തിന് മറികടക്കാമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് കല കുവൈറ്റ്‌ ഇതിന് തയ്യാറെടുക്കുന്നതെന്നും, കൂടുതൽ അംഗങ്ങളെയും താല്പര്യമുള്ള പൊതുജനങ്ങളെയും ഇതിന്റെ ഭാഗമാക്കാനുള്ള പ്രവർത്തനമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് കല കുവൈറ്റ്‌ പ്രസിഡന്റ്‌ ആർ.നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ്‌ മാത്യു എന്നിവർ പറഞ്ഞു.

#സാലറി_ചാലഞ്ച്‌
#SalaryChallange
#RebuildKerala
#StandwithKerala
#kala_kuwait

Leave a Reply

Your email address will not be published. Required fields are marked *