അബുഹലീഫ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു

അബുഹലീഫ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു.അബുഹലീഫ കല സെന്ററിൽ മേഖല പ്രസിഡന്റെ പി.ബി സുരേഷിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാതൃഭാഷ മേഖല കൺവീനർ പ്രജോഷ് സ്വാഗതം പറഞ്ഞു. മാതൃഭാഷ സമിതി ജനറൽ കൺവീനർ സജീവ് എം. ജോർജ്ജ് യോഗം ഉത്ഘാടനം ചെയ്തു.

മാതൃഭാഷാ പ്രവർത്തനങ്ങളുടെ വിപുലീകരണത്തെപ്പറ്റിയും, പുതിയ ആശയങ്ങളും തുടർന്ന് നടന്ന ചർച്ചയിൽ ഉയർന്നു വന്നു. 26 അംഗ മാതൃഭാഷ മേഖല സമിതിയേയും, ജോയന്റ് കൺവീനർമാരായി കെ.വി പരമേശ്വരൻ, ആർ.പി സുരേഷ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു. മേഖല സെക്രട്ടറി എം.പി മുസഫർ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ നാസർ കടലുണ്ടി, ജിതിൻ പ്രകാശ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. മാതൃഭഷ മേഖല ജോയന്റ് കൺവീനർ കെ.വി പരമേശ്വരൻ യോഗത്തിൽ നന്ദി അർപ്പിച്ചു.

You May Also Like

Leave a Reply