അബ്ബാസ്സിയാ മേഖല മാതൃഭാഷാ പ്രവേശനോൽസവം സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന മാതൃഭാഷാ പഠന പദ്ധതിയുടെ അബ്ബാസ്സിയ മേഖലയിലെ ക്ലാസ്സുകൾക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ പ്രവേശനോൽസവം സംഘടിപ്പിച്ചു. അബ്ബാസ്സിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ വെച്ച്‌ നടന്ന പരിപാടി സ്കൂൾ മാനേജർ അഡ്വ.ജോൺ തോമസ്‌ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ. സജി, മാതൃഭാഷാ സമിതി ജനറൽ കൺവീനർ സജീവ്‌ എം.ജോർജ്ജ്‌, മാതൃഭാഷാസമിതി രക്ഷാധികാരികളായ രഘുനാഥൻ നായർ, ലിസ്സി കുര്യാക്കോസ്‌, രാജൻ കുളക്കട എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. ചടങ്ങിൽവെച്ച്‌ അദ്ധ്യാപകർക്കുള്ള പാഠ്യപദ്ധതിയുടെ വിതരണവും നിർവ്വഹിച്ചു. കല കുവൈറ്റ്‌ അബ്ബാസ്സിയ മേഖലാ പ്രസിഡന്റ്‌ കിരൺ കാവുങ്ങൽ അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന ചടങ്ങിനു മേഖലാ സെക്രട്ടറി മൈക്കിൾ ജോൺസൺ സ്വാഗതവും മാതൃഭാഷാസമിതി അബ്ബാസ്സിയ മേഖല കൺവീനർ ഷൈമേഷ്‌ നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് ബാലവേദി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി.

You May Also Like

Leave a Reply