പ്രവാസി ക്ഷേമനിധി പെൻഷൻ തുക വർദ്ധിപ്പിക്കുക: കല കുവൈറ്റ് ഫഹാഹീൽ മേഖല സമ്മേളനം

കുവൈറ്റ് സിറ്റി: സഖാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയ ക്ഷേമനിധി പദ്ധതി കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പാടെ തിരസ്കരിച്ച അവസ്ഥയിലാണുള്ളത്. ഇതിന്റെ ബാലാരിഷ്ടതകൾ മാറ്റി ക്ഷേമനിധി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും, പ്രവാസി ക്ഷേമനിതി പെൻഷൻ തുക 5000 രൂപയായി വർദ്ധിപ്പിക്കണമെന്നും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖല സമ്മേളനം കേരള സർക്കാരിനോടാവശ്യപ്പെട്ടു. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ, പ്രവാസികൾ അനുഭവിക്കുന്ന വിമാനയാത്രാക്കൂലി വർദ്ധനവ്‌, കോഴിക്കോട് വിമാനത്താവളത്തോടുള്ള അവഗണന, വിദ്യാഭ്യാസ രംഗത്ത് സർക്കാർ ഇടപെടൽ ശക്തമാക്കുക തുടങ്ങി ഒൻപതോളം വിഷയങ്ങളിൽ മേഖല സമ്മേളനം പ്രമേയങ്ങൾ പാസ്സാക്കി.

കെ.എസ്. ജിജിമോൾ നഗറിൽ (സൌപർണ്ണിക ഓഡിറ്റോറിയം, മംഗഫ്) നടന്ന ഫഹാഹീൽ മേഖല സമ്മേളനം കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൌഷാദ് ഉദ്ഘാടനം ചെയ്തു. സജീവ് അബ്രഹാം, രഹിൽ കെ. മോഹൻ‌ദാസ്, സന്തോഷ് സി.എച്ച് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. കല കുടുംബാംഗങ്ങൾ അവതരിപ്പിച്ച സ്വാഗതഗാനത്തോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. സ്വാഗതസംഘം ചെയർമാൻ ഷാജു വി ഹനീഫ് സ്വഗതം ആശംസിച്ചു. കവിത അനൂപ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
മേഖല സെക്രട്ടറി പ്രസീദ് കരുണാകരൻ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും കല കുവൈറ്റ് ട്രഷറർ അനിൽ കൂക്കിരി സാമ്പത്തിക റിപ്പോർട്ടിന്റെ സംഗ്രഹവും സമ്മേളനത്തിൽ അവതരിപ്പിച്ചു. വിശദമായ പൊതു ചർച്ചക്ക് ശേഷം സമ്മേളനം റിപ്പോർട്ടുകൾ അംഗീകരിച്ചു. പൊതുചർച്ചക്ക് മേഖല സെക്രട്ടറി പ്രസീദ് കരുണാകരനും, കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥനും മറുപടി പറഞ്ഞു. വരുന്ന ഒരു വർഷത്തേക്ക് മേഖലയെ നയിക്കുന്നതിനുള്ള 11 അംഗ മേഖല എക്സിക്യുട്ടീവ് കമ്മിറ്റിയേയും, 90 അംഗ വാർഷിക പ്രതിനിധികളേയും സമ്മേളനം തിരഞ്ഞെടുത്തു. പുതിയ മേഖല കമ്മിറ്റി ആദ്യ യോഗം ചേർന്ന് മേഖലയുടെ പുതിയ പ്രസിഡന്റായി രഹിൽ കെ. മോഹൻ‌ദാസിനേയും, മേഖല സെക്രട്ടറിയായി ജിജൊ ഡൊമിനിക്കിനേയും തിരഞ്ഞെടുത്തു.

രംഗൻ, സലീൽ ഉസ്മാൻ, ബിജോയി എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, രജീഷ് സി. നായർ, ബിജു മത്തായി, അജിത്ത് എന്നിവർ മിനിറ്റ്സ് കമ്മിറ്റിയുടേയും, ശാർങ്‌ഗധരൻ, ഗോപീദാസ്, ശ്രീരാഗ് എന്നിവർ പ്രമേയ കമ്മിറ്റിയുടേയും, രവീന്ദ്രൻപിള്ള, ദേവി സുഭാഷ്, ബിനോയി ജോൺ എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടേയും ചുമതലകൾ നിർവ്വഹിച്ചു. പുതിയ മേഖല സെക്രട്ടറി ജിജൊ ഡൊമിനിക്ക് സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *