മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാന ചെയ്യുക: കല കുവൈറ്റ്

കുവൈറ്റ് സിറ്റി: കേരളമിതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള കാലവർഷക്കെടുതികളിലൂടെയാണ് കടന്നു പോകുന്നത്. എല്ലാ ജില്ലകളും ഇതിന്റെ പരിണിതഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ വെള്ളപ്പൊക്കം ഉരുൾപൊട്ടൽ എന്നിവ മൂലം കൃഷിക്കും വീടുകള്‍ക്കും മറ്റു വസ്തുക്കള്‍ക്കും വലിയ നാശമുണ്ടായി. 150 ലേറെ മനുഷ്യജീവനുകൾ ഈ വർഷം നഷ്ടപ്പെട്ടു. സംസ്ഥാനത്തെ 22 ഓളം ഡാമുകൾ നിറഞ്ഞതിനെ തുടർന്ന് തുറന്നു വിടുന്ന സാഹചര്യം ഉണ്ടായി. സംസ്ഥാന സർക്കാർ ഉയർന്നു തന്നെ പ്രവർത്തിച്ചുകൊണ്ട് എല്ലാ മേഖലയിലും ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. കൃത്യമായ മുന്നറിയിപ്പുകളിലൂടെയും പുനരധിവാസ കേന്ദ്രങ്ങൾ തുറന്നുകൊണ്ടും എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ സഹായമെത്തിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണയും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. അസാധാരണമായ പ്രളയ സാഹചര്യത്തിൽ നിരാലംബർക്ക് താങ്ങാകുവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുവാൻ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കുവൈറ്റിലെ പൊതു സമൂഹത്തോട് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
66675110, 60917707, 60685849, 50292779 (അബ്ബാസ്സിയ), 65092366 (ഫഹാഹഹീൽ), 69699689 (സാൽമിയ), 51358822 (അബു ഹലീഫ)

Leave a Reply

Your email address will not be published. Required fields are marked *