കല കുവൈറ്റ് ചെസ്സ് – കാരംസ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: 40)o വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ ബി, മെഹബുള്ള ബി യൂണിറ്റുകൾ സംയുക്തമായി ചെസ്സ് കാരംസ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. അബുഹലീഫ കല സെന്ററിൽ നടന്ന ടൂർണ്ണമെന്റ് കല കുവൈറ്റ് പ്രസിഡെന്റ ആർ നാഗനാഥൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി പ്രജോഷ്, മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ്, മേഖല പ്രസിഡണ്ട് പി ബി സുരേഷ്, മേഖലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മെഹ്‌ബൂള ബി യൂണിറ്റ് കൺവീനർ സുനിൽ എബ്രഹാം സ്വാഗതവും പ്രവീഷ് നന്ദിയും രേഖപ്പെടുത്തി.

ചെസ്സ് ടൂർണ്ണമെന്റിൽ മംഗഫ് സി യൂണിറ്റംഗം രാധാകൃഷ്ണൻ ഒന്നാം സ്ഥാനം നേടി. ദീപു (അബുഹലീഫ സി യൂണിറ്റ് ) രണ്ടാം സ്ഥാനവും അസൈനാർ (അബുഹലീഫ ബി യൂണിറ്റ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാരംസ് ടൂർണ്ണമെന്റിൽ നാസർ & രാധാകൃഷ്ണൻ ടീം (മെഹബുള്ള ബി യുണിറ്റ്) ചാമ്പ്യൻമാരായി , മധു & ജിജേഷ് ടീം (മംഗഫ് ഈസ്റ്റ് യൂണിറ്റ്) രണ്ടാം സ്ഥാനം കരസ്ഥമാക്കി. 20 ഓളം മത്സരാത്ഥികളാണ് ടൂർണ്ണമെന്റിൽ പങ്കെടുത്തത്. വിജയികൾക്ക് കല കുവൈറ്റ് ജോ: സെക്രട്ടറി മുസ്ഫർ, മേഖല സെക്രട്ടറി പ്രജോഷ്, മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ്, മേഖലാ എക്സിക്യൂട്ടീവ് അംഗങ്ങളായ രഞ്ജിത്ത്, സുമേഷ് എന്നിവർ ഉപഹാരങ്ങൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *