കല കുവൈറ്റിന്റെ മൂന്നാം ചാർട്ടേഡ് വിമാനം നാളെ (24/06/2020) വൈകുന്നേരം കൊച്ചിയിലേക്ക് തിരിക്കും.


കുവൈത്ത് സിറ്റി: കോവിഡ്-19 പശ്ചാത്തലത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട് ചെയ്ത മൂന്നാമത്തെ വിമാനം കുവൈത്തിൽ നിന്നും നാളെ (24/06/2020) വൈകുന്നേരം കൊച്ചിയിലേക്ക് യാത്രയാവും. 324 യാത്രക്കാരാണ് വിമാനത്തിലുള്ളത്. കല കുവൈറ്റിന്റെ നേതൃത്വത്തിൽ ആദ്യ രണ്ട് ഘട്ടങ്ങളിലായി 662 പേരെ നാട്ടിലെത്തിക്കുവാൻ കഴിഞ്ഞു. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന നിരവധി ആളുകളാണ് കല കുവൈറ്റ് ഏർപ്പെടുത്തുന്ന ചാർട്ടേഡ് വിമാനങ്ങളിൽ മടങ്ങുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടുതൽ വിമാന സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി. കെ. നൗഷാദ് എന്നിവർ അറിയിച്ചു.