ബാലവേദി കുവൈറ്റ്‌ അബ്ബാസ്സിയ-സാൽമിയ മേഖലകൾ സംയുക്തമായി റിപ്പബ്ലിക്‌ ദിനാഘോഷം സംഘടിപ്പിച്ചു.

ബാലവേദി കുവൈറ്റ്‌ അബ്ബാസ്സിയ സാൽമിയ മേഖലകൾ സംയുക്തമായി ഇന്ത്യയുടെ 68)ം റിപ്പബ്ലിക്‌ ദിനാഘോഷം സംഘടിപ്പിച്ചു. കല സെന്റ്ർ അബ്ബാസ്സിയയിൽ വെച്ച്‌ നടന്ന പരിപാടിയിൽ കുമാരി പാർവ്വതി എസ്‌. നായർ അദ്ധ്യക്ഷത വഹിച്ചു.
മാസ്റ്റർ ശ്രീജിത്ത് സ്വാഗതം അശംസിച്ചു. കല കുവൈറ്റ്‌ പ്രസിഡന്റ്‌ ശ്രീ. സുഗതകുമാർ റിപ്പബ്ലിക്ക്‌ ദിനാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ശ്രീ. ജോസഫ് പണിക്കർ മുഖ്യപ്രഭാഷണം നടത്തി. മാസ്റ്റർ അദ്വൈത്‌ നന്ദി പ്രകാശിപ്പിച്ചു.

തുടർന്നു നടന്ന ദേശഭക്തിഗാനാലാപനത്തിൽ
‘അബ്ദുൾ കലാം ബാലവേദി ക്ലബ്, ശ്രീ ഹരി മ്യൂസിക്ക്, കാരുണ്യ ബാലവേദി ക്ലബ് , ആര്യഭട്ട ബാലവേദി ക്ലബ് , സാൽമിയ ബാലവേദി മേഖല ടീം എന്നീ ടീമുകൾ പങ്കെടുത്തു.

ക്വിസ് മത്സരം കല കുവൈറ്റ് കേന്ദ്ര കമ്മറ്റി അംഗം ശ്രീ അനിൽകുമാറിന്റെ നേതൃത്തത്തിൽ നടന്നു ,
ക്വിസ് മത്സരത്തിൽ അബ്ദുൾ കലാം ബാലവേദി ക്ലബ് ഒന്നാം സ്ഥാനവും, ശ്രീഹരി മ്യൂസിക്ക് രണ്ടാം സ്ഥാനവും, സാൽമിയ മേഖല ബാലവേദി മൂന്നാം സ്ഥാനവും, ആര്യഭട്ട ക്ലബ്ബ്‌ നാലാം സ്ഥാനവും കരസ്ഥമാക്കി.

ദേശിയ ഗാനാലപനത്തോടെ സമാപിച്ച പരിപാടികൾക്ക്‌ ബാലവേദി കേന്ദ്രരക്ഷാധികാരി സജീവ്‌ എം. ജോർജ്ജ്‌, കേന്ദ്രരക്ഷാധികാരി സമിതി അംഗങ്ങളായ പ്രിൻസറ്റ്ൺ, രാജീവ്‌ അമ്പാട്ട് , കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ. സജി, കല കുവൈറ്റ് ട്രഷറർ രമേശ് കണ്ണപുരം, അബ്ബാസ്സിയ മേഖലാ സെക്രട്ടറി മൈക്കിൾ ജോൺസൺ, അബ്ബാസ്സിയ മേഖലാ പ്രസിഡണ്ട്‌ കിരൺ കാവുങ്കൽ, സാൽമിയ മേഖലാ സെക്രട്ടറി അരുൺകുമാർ, സാൽമിയ മേഖല പ്രസിഡണ്ട്‌ അരവിന്ദ്‌ എന്നിവർ മേൽനോട്ടം വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *