ബാലവേദി കുവൈറ്റ് മെഗാപ്രോഗ്രാം മാർച്ച് 24ന്: സിപ്പി പള്ളിപ്പുറം മുഖ്യാതിഥി

കുവൈറ്റ് സിറ്റി: വിവിധ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് കുട്ടികൾക്കായി ബാലവേദി കുവൈറ്റ് ഒരുക്കുന്ന ഈ വർഷത്തെ മെഗാപ്രോഗ്രാമിൽ മുഖ്യാതിഥിയായി പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്ര-കേരള സാഹിത്യ അക്കാദമി ജേതാവുമായ സിപ്പി പള്ളിപ്പുറം പങ്കെടുക്കും. മാർച്ച് 24 വെള്ളിയാഴ്ച അബ്ബാസ്സിയ കമ്യൂണിറ്റി ഹാളിലാണ് കുട്ടികൾക്കായി ‘ചക്കരപന്തലിൽ ഇത്തിരിനേരം’ എന്ന പേരിൽ പരിപാടികൾ ഒരുക്കിയിട്ടുള്ളത്. ഉച്ച കഴിഞ്ഞ് 2 മണിക്ക് കുട്ടികൾക്കായി സിപ്പി പള്ളിപ്പുറത്തിന്റെ നേതൃത്വത്തിൽ സർഗ്ഗസല്ലാപവും, വൈകിട്ട് 5 മണിക്ക് അദ്ദേഹം പങ്കെടുക്കുന്ന പൊതുസമ്മേളനവും പരിപാടിയുടെ ഭാഗമായി നടക്കും. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

പ്രോഗ്രാമിന്റെ നടത്തിപ്പിനായി ബാലവേദി കുവൈറ്റ് കേന്ദ്രരക്ഷാധികാരി സമിതി ചെയർമാൻ സജീവ് എം ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ജനറൽ കൺവീനർ രഹിൽ കെ മോഹൻദാസ് പരിപാടികളെ കുറിച്ച് വിശദീകരിച്ചു. സ്കറിയ ജോൺ ജനറൽ കൺവീനറായി സനൽ, പ്രിൻസ്റ്റൺ, ജിതിൻ പ്രകാശ്, റിനു, ജോർജ്ജ് സൈമൺ, സുധാകരൻ, രാജീവ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് സ്വാഗതസംഘം വിപുലമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൂടുതൽ വിവരങ്ങൾക്ക് 99456731, 97262978, 94069675, 99582216 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *