ബാലവേദി കുവൈറ്റ്- ടാഗോർ ക്ലബ്ബ് “കുട്ടികൂട്ടം”-കുട്ടികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

ബാലവേദി കുവൈറ്റ്  ടാഗോർ ക്ലബിന്റെ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട്  മംഗഫ് കല സെന്ററിൽ വെച്ച് “കുട്ടികൂട്ടം ” കുട്ടികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു . കളികൾ, പാട്ടുകൾ ,കഥകൾ, ക്രാഫ്റ്റ് വർക്കുകൾ തുടങ്ങി നിരവധി പരിപാടികൾ നടന്നു. ബാലവേദി കേന്ദ്ര രക്ഷാധികാര സമിതി ജനറൽ കൺവീനർ രഹിൽ കെ മോഹൻ ദാസ് പരിപാടി ഉത്ഘാടനം ചെയ്തു.

ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ഋദ്വൈത് ഗോപിദാസ്  (സെക്രട്ടറി) , അൻസി പോൾസൺ (പ്രസിഡന്റ് ), എന്നിവരടങ്ങിയ ഏഴ് അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. ദേവി സുഭാഷ് , ഹരീഷ് കുറുപ്പ്, ഗോപി ദാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Facebook Album

Leave a Reply

Your email address will not be published. Required fields are marked *