ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാര സമിതി രൂപീകരിച്ചു

കുവൈറ്റ് സിറ്റി: 2017-2018 വർഷത്തേക്കുള്ള ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാര സമിതി രൂപീകരിച്ചു. രക്ഷാധികാര സമിതി ചെയർമാനായി സജീവ് എം.ജോർജ്ജിനേയും, ജനറൽ കൺവീനറായി രഹിൽ കെ.മോഹൻദാസിനേയും തിരഞ്ഞെടുത്തു. ജോസഫ് പണിക്കർ, പി.ആർ.ബാബു, സ്കറിയ ജോൺ, സനൽ കുമാർ, പ്രിൻസ്റ്റൺ ഡിക്രൂസ്, ഷെറിൻ ഷാജു, രാജീവ് അമ്പാട്ട് എന്നിവരും കല കുവൈറ്റ് ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുമാണു സമിതിയിലെ അംഗങ്ങൾ.  ബാലവേദിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് രക്ഷാധികാര സമിതിയായിരിക്കും.

ഇളം തലമുറയുടെ കലാ-സാഹിതൃ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷൃത്തോടെ കല കുവൈറ്റിൻറെ നേതൃത്വത്തിൽ 1998ലാണ് ബാലവേദി രൂപീകരിച്ചത്.  അബ്ബാസിയ, ഫഹഹീല്‍, സാല്‍മിയ, അബുഹലീഫ എന്നീ 4 മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തങ്ങള്‍ നടന്നു വരുന്നത്. മേഖലാ തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മേഖലാ രക്ഷാധികാര സമിതികൾ രൂപീകരിക്കും. നാല് മേഖലകളിലും സമിതികൾ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനം നടന്നു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *