ബാലവേദി കുവൈറ്റ്‌ മെഗാ പരിപാടി “ചക്കരപന്തലിൽ ഇത്തിരി നേരം” സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: ബാലവേദി കുവൈറ്റ്‌ മെഗാ പരിപാടിയായ “ചക്കരപന്തലിൽ ഇത്തിരി നേരം” സംഘടിപ്പിച്ചു. പ്രശസ്ത ബാല സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവുമായ സിപ്പി പള്ളിപ്പുറം മുഖ്യാഥിതിയായി പങ്കെടുത്തു. പരിപാടിയിൽ കവിതകളും, പാട്ടുകളും, കഥകളും ഉൾപ്പെടുത്തി സിപ്പി പള്ളിപ്പുറത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ സർഗ്ഗ സല്ലാപം കുട്ടികൾക്ക്‌ വേറിട്ടൊരനുഭവമായി. ബാലവേദി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും പരിപാടിയുടെ ഭാഗമായി നടന്നു. ബാലവേദി കുവൈറ്റ്‌ കേന്ദ്ര രക്ഷാധികാര സമിതിയും, മേഖലാ രക്ഷാധികാര സമിതികളും പരിപാടിക്ക്‌ നേതൃത്വം നൽകി.

തുടർന്ന് ബാലവേദി കുവൈറ്റ്‌ കേന്ദ്ര രക്ഷാധികാര സമിതി ചെയർമാൻ സജീവ്‌ എം.ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു യോഗത്തിൽ ബാലവേദി കുവൈറ്റ്‌ അംഗം അരവിന്ദ്‌ അജിത്‌ കുമാർ സ്വാഗതം പറഞ്ഞു. മുഖ്യാതിഥി സിപ്പി പള്ളിപ്പുറം പൊതുയോഗം ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈറ്റ്‌ കുട്ടികൾ അവതരിപ്പിച്ച. ദേശീയഗാനാലപനത്തോടെയാണു പൊതുയോഗം ആരംഭിച്ചത്‌. ബാലവേദി കുവൈറ്റ് ‌കേന്ദ്ര രക്ഷാധികാര സമിതി ജനറൽ കൺവീനർ രഹീൽ കെ.മോഹൻദാസ്‌ പരിപാടിയെക്കുറിച്ച്‌ വിശദീകരിച്ചു. ബാലവേദി കുവൈറ്റ്‌ മെമ്പർ നന്ദന ജയചന്ദ്രൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി.

തുടർന്ന് നടന്ന ബാലവേദി കുവൈറ്റ്‌ കേന്ദ്ര ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ഭാരവാഹികളായി അപർണ്ണ ഷൈൻ (പ്രസിഡന്റ്‌), ആൽവിന ഹന്ന സജി (ജനറൽ സെക്രട്ടറി), അദ്വൈത്‌ സജി (വൈസ്‌ പ്രസിഡന്റ്‌), സെൻസ അനിൽ (ജോ:സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ ബാലവേദിയുടെ ഉപഹാരം സിപ്പി പള്ളിപ്പുറത്തിനു കൈമാറി. കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ.സജി, ബി.എം.സി മാർക്കറ്റിംഗ്‌‌ മാനേജർ നിധി സുനിഷ്‌, വനിതാ വേദി പ്രസിഡന്റ്‌ ടോളി പ്രകാശ്‌, ബാലവേദി കുവൈറ്റ്‌ കേന്ദ്ര രക്ഷാധികാര സമിതി ട്രഷറർ ജോസഫ്‌ പണിക്കർ, മെഗാ പരിപാടി ജനറൽ കൺവീനർ സ്കറിയ ജോൺ എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു. നൂറു കണക്കിനു കുട്ടികളും, രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ അനന്ദിക ദിലീപ്‌ കവിത അവതരിപ്പിച്ചു. പുതിയതായി തിരഞെടുക്കപ്പെട്ട ബാലവേദി ജനറൽ സെക്രട്ടറി ആൽവിന ഹന്ന സജി യോഗത്തിനു നന്ദി രേഖപ്പെടുത്തി.

Facebook Album

Leave a Reply

Your email address will not be published. Required fields are marked *